Tuesday, October 14, 2008


അരൂപികളുടെ ആത്മഗതം

മഴ വന്നു തൊടുമ്പോള്‍തോരാതെ പെയ്യുന്നഅമ്മയുടെതാരാട്ടും കണ്ണീരുമാണ്‌ ഓര്‍മ്മ വരിക
കൊടും വേനലില്‍ ഉരുകുന്നവെയിലായി, അച്ഛന്‍കലി തുള്ളുന്നതുംകണ്ണുരുട്ടുന്നതും കാണാം
കുളിര്‍ കാറ്റിന്‍ കൊഞ്ചലില്‍പ്രണയിനിയുടെവികാര വായ്പ്‌, ശാപവചനങ്ങള്‍,ആത്മഹത്യാ ഭീഷണി, പയ്യാരങ്ങള്‍
അതെല്ലാം ഓര്‍ക്കുമ്പോള്‍വിഭ്രമങ്ങളുടെ വേലിയേറ്റം വന്നുശ്വാസം മുട്ടിക്കും.
ഇനി ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂപാഴ്‌ജന്മത്തിന്‍പാപക്കടലിലേക്കെടുത്തു ചാടിപ്രാണന്‍ വെടിയുകപിന്നെ പഴിചാരാനുംഒന്നു മിണ്ടാനും പറയാനും ആരും കാണില്ലല്ലോ...
എന്നാലും,ഞാന്‍ ഇവിടെത്തന്നെയുണ്ട്‌നിങ്ങള്‍ കേള്‍ക്കാത്ത മൊഴികളില്‍അരൂപിയായിട്ടാണെന്നു മാത്രം.

മുയ്യം രാജന്‍

No comments: