Tuesday, October 14, 2008

അരൂപികളുടെ ആത്മഗതം

മുയ്യം രാജന്‍

മഴ വന്നു തൊടുമ്പോള്‍തോരാതെ പെയ്യുന്ന

അമ്മയുടെ താരാട്ടും

കണ്ണീരുമാണ്‌ ഓര്‍മ്മ വരിക.
കൊടും വേനലില്‍ ഉരുകുന്ന

വെയിലായി, അച്ഛന്‍കലി തുള്ളുന്നതും

കണ്ണുരുട്ടുന്നതും കാണാം.

കുളിര്‍ കാറ്റിന്‍ കൊഞ്ചലില്‍

‍പ്രണയിനിയുടെ വികാര വായ്പ്‌,

ശാപവചനങ്ങള്‍,ആത്മഹത്യാ ഭീഷണി, പയ്യാരങ്ങള്‍
അതെല്ലാം ഓര്‍ക്കുമ്പോള്‍

വിഭ്രമങ്ങളുടെ വേലിയേറ്റം വന്നുശ്വാസം മുട്ടിക്കും.
ഇനി ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ

പാഴ്‌ജന്മത്തിന്‍പാപക്കടലിലേക്കെടുത്തു ചാടി

പ്രാണന്‍ വെടിയുക

പിന്നെ പഴിചാരാനും

ഒന്നു മിണ്ടാനും പറയാനും ആരും കാണില്ലല്ലോ...
എന്നാലും,

ഞാന്‍ ഇവിടെത്തന്നെയുണ്ട്‌

നിങ്ങള്‍ കേള്‍ക്കാത്ത മൊഴികളില്‍

അരൂപിയായിട്ടാണെന്നു മാത്രം.

!@#!@#!@#!

മറുവാക്ക്

നാട്ടിടവഴിയിലൂടെ ഒറ്റയ്ക്കു

നടക്കുബോള്‍നിങളൊരു

നാഗരികാനാണോയെന്നു

കാറ്റു കിന്നാരം ചോദിയ്ക്കും
ഗൃഹാതുരതകള്‍തോല്‍ സഞ്ചിയില്‍തൂക്കി

നടന്ന കാഥികനായിരുന്നില്ലേയെന്നു

കാലം കണ്ണു തുറിയ്ക്കും
നാടുകള്‍ അടിക്കടി നഗരവല്ക്കരിക്കപ്പെടു-

ബോള്‍നോക്കുകുത്തികളായി നിലകൊള്ളുക

നിങ്ങളെഴുതിയ കള്ളക്കവിതകള്‍

മാത്രമായിരിക്കുമെന്നു

നാളെയൊരു നാട്ടുകവി

കളിയാക്കിച്ചിരിക്കും?

No comments: