Tuesday, October 14, 2008

കവിത »

സ്വപ്നദര്‍ശനം

മുയ്യം രാജന്‍

-ഭൂമിയെ കടലെടുത്ത്ജീവജാലങള്‍

രണ്ടാമതും പുനര്ജനിയ്ക്കുമ്പോള്‍ഒച്ചയും

ബഹളവുമില്ലാത്ത ഒരു ലോകത്തെഞാന്‍ തീറെടുക്കും

ആകാശംമുട്ടെ വളര്ന്ന മണിമാളികയുടെ

മട്ടുപ്പാവിലേക്ക്മഴവില്ലു കൊണ്ട്

ഏണിപ്പടികള്‍ പണിയും.

മഴമേഘകൂട്ടങ്ങള്‍കുടിവെള്ളം ചോര്ത്തിത്തരും നേര്ത്ത

നിലാവലയില്‍മട്ടുപ്പാവിലൊറ്റയ്ക്കു-

ലാത്തുമ്പോള്‍താരകള്‍

കാതില്‍ കിന്നാരം പറയാനിറങ്ങിവരും

ചിന്നംപിന്നം പെയ്യുന്ന മഴ പിന്നെയും

കാലത്തെ കടലെടുത്ത കഥകളയവിറക്കും

അമ്മ പാടിയ താരാട്ടുപാട്ടു കാതോര്ത്ത്കള്ളയുറക്കം

നടിക്കുമ്പോള്‍പഴയ കാലത്തെ

പട്ടിണിയുടെയും പരിവട്ടത്തിന്റേയും കാര്യം

ദുസ്വപ്നങ്ങളില്‍പ്പോലും വന്നു

അലസോരപ്പെടുത്തരുതേയെന്നു ഉള്ളുരുകി പ്രാര്ത്ഥിക്കും -

%&%&%&

ഒരുക്കം

മനസ്സിന്റെ ആല്‍ബത്തില്‍നിന്നും

അമിതവര്‍ണ്ണമുള്ള കുറെ ഓര്‍മ്മകളെ

കോരിക്കളയണം

അവസാന നാള്‍ജീവിതത്തിന്‌ മോടികൂടിയെന്ന്‌

നാളെയാരും പഴിചാരരുത്‌

ചിന്തകള്‍ ചില്ലുമാളികകള്‍പണിയുമ്പോള്‍മരണപ്പിടച്ചിലി-

ല്‍തല്ലിയുടയ്ക്കാനെളുപ്പമുണ്ട്‌

കുഞ്ഞുങ്ങള്‍ക്കോരോ നല്ല ഉടുപ്പുകള്‍ -

ഭാര്യയ്ക്ക്‌ കടുംനിറത്തിലൊരു സാരി -

അവളെത്ര നാളായിപട്ടിണികൊണ്ട്‌വയര്‍ മുറുക്കിയുടുക്കാന്‍ തുടങ്ങിയിട്ട്‌

(ജഡമായാലും ജനം ഓടിക്കൂടുമ്പോള്‍ കാണാന്‍ മോടിവേണം)

അത്താഴത്തിന്‌പച്ചരിക്കഞ്ഞിയായാല്‍ ഉത്തമം

വേവാനും ദഹിക്കാനും എളുപ്പമുണ്ട്‌

കഞ്ഞിയോടൊപ്പം ഒഴിച്ചുകൂട്ടാനുള്ള കറി

ഭാര്യയുടെ കൈയ്യിലേല്‍പ്പിയ്ക്കുമ്പോ-

ള്‍കൈ ഒട്ടും വിറയ്ക്കരുത്‌;

തൊണ്ട ഇടറുകയുമരുത്‌.

2 comments:

naakila said...

കവിതകള്‍ കണ്ടു
നന്നായിട്ടുണ്ട്
സ്നേഹപൂര്‍വം പി. എ. അനിഷ്

Muyyam Rajan said...

Thanks Anish