Tuesday, October 14, 2008

ഡിസംബറിനോട് വിട!

മുയ്യം രാജന്‍

യുഗയുഗാന്തരങ്ങളുടെ ഭാരം പേറി

നടുവൊടിഞ്ഞ നീയിന്നുമൊരു

നവോഢയാണെന്നേ ഞാന്‍ പറയൂ...

നവലോകത്തിലേയ്ക്ക് കാലൂന്നുന്ന

പുതുമോടികള്‍ക്ക്‌ വിടപറച്ചിലോടെ

സുസ്വാഗതമോതുമ്പോള്‍നൊമ്പരത്താല്‍

ഈ കണ്ണുകള്‍ഒരിക്കലും ഈറനണിയരുത്....

മഴയും വെയിലും മഞ്ഞും നനഞ്ഞ്‌

വീര്‍പ്പിന്റെ വിഴുപ്പു ഭാണ്ഡം ചുമന്ന നീ

സര്‍വ ചരാചരങ്ങളേയും അതിജീവിച്ച്പുതു

വരവേല്‍പ്പിന്റെതാരാട്ടുപാട്ട് കേള്‍ക്കണം..

വിരഹത്തിന്റെ വിതുമ്പല്‍ഉള്ളിലൊതുക്കി

കാലത്തിന്റെ കൊള്ളരുതായ്മകളയവിറക്കുമ്പോള്‍തെല്ലും

പശ്ചാത്തപിക്കരുതെന്ന ഒരപേക്ഷ

മാത്രമാണിനി ബാക്കിയുള്ളത്‌.

000

ജലരേഖകള്‍

കടല്‍ കരയുകല്ല; കലമ്പുകയുമല്ല

കാലാകാലങ്ങളായുള്ള അന്ത:സംഘര്‍ഷങ്ങളെ

ഉരുക്കഴിക്കുകയാണ്‌.

അലറി വിളിച്ചു വന്ന്‌

അരുമയായി കാലില്‍ തൊട്ടു തലോടുബോള്‍

അനുഭവിച്ചറിയുന്നത്‌ സാന്ത്വനമോ? സുകൃതമോ ?

സ്വന്തം സ്വത്വത്തെ ആഴത്തില്‍ തൊട്ടറിയാനുള്ള

വെമ്പലോ? വിതുമ്പലോ ?

വികാരച്ചുഴിയില്‍ മദിച്ച്‌

വിങ്ങലോടെ പിന്‍ വാങ്ങുമ്പോള്‍

കാല്‍ക്കീഴില്‍ നിന്നടര്‍ത്തിയ

ഇത്തിരി മണ്ണെനിക്കു ദാനം തരുമെന്നോ?

ആലോലം തുള്ളുന്ന എന്റെ അഭിനിവേശത്തെ

കോലാഹലത്തിരയില്‍ മുക്കി വിശുദ്ധമാക്കാമെന്നോ?

തല തല്ലി ചിരിച്ചും , കളിച്ചും , രസിച്ചും നേരം കളയുന്ന കടലേ

നിനക്കെന്തായാലും മനുഷ്യ സം ഘര്‍ ഷങ്ങളുടെ

ആഴമളക്കാനുള്ള അളവുകോലാകാനാവില്ലെന്നതുറപ്പ്‌ .

&&&&

മഴക്കവിതകള്‍

കൃത്രിമ മഴ

തീക്കുണ്ടമായ മനസ്സിനെ

മഴയിപ്പം ശമിപ്പിക്കും ..

കൊടും കാറ്റ്‌ വീശും ..

മേഘങ്ങള്‍ കരിം കൊടി തോരണങ്ങള്‍ തൂക്കും ..

"കഴിഞ്ഞ മഴക്കാണു ഈ വീടിന്റെ

നെടും തൂണായ എന്റെ പൊന്നുമോനെ

നീ കുരുതികഴിച്ചതെന്നു"

അമ്മ നെഞ്ചത്തടിച്ചു പയ്യാരം പറഞ്ഞിട്ടും

മഴ പെയ്യാത്തതിനാല്‍ കണ്ണീരുകൊണ്ടു

കൃത്രിമ മഴ പെയ്യിച്ചു കളഞ്ഞു എന്റെ അമ്മ...!

കണ്ണീര്‍ മഴ

കാലം തെറ്റി

മഴക്കാലം കയറി വന്നതിനാല്‍

കാര്‍ഷിക വിളകള്‍ നശിച്ചു..

ഭൂപണയ ബാങ്കില്‍ നിന്നും

ജപ്തി നോട്ടീസ്‌ വന്നു..

നാട്ടില്‍ ആത്മഹത്യ ആഘോഷമായി .

***

അടയാളം

കണ്ണീരിന്റെ കുളം കോരി

ഉമിനീര്‍ വറ്റിയ കര്ഷകന്‍ദൈവ നിയന്ത്രണത്തിലുള്ള

റേഷന്‍ കടയുടെ മുന്നില്‍വരള്‍ ച്ചയുടെ

തിരിച്ചറിവുകാര്‍ ഡുമായി

ക്യു നില്ക്കുന്നു.

കാലവര്ഷത്തെ മൊത്തത്തില്‍

തീറെടുത്ത പുത്തന്‍ കരാറുകാരന്‍ഇപ്രാവശ്യം

തെരഞെടുപ്പു വാഗ്ദാനമാക്കുന്നത്കുടിവെള്ളമെന്ന

ചിഹ്ന്മാണത്രെ !

+++



No comments: